Translate

Saturday, July 5, 2025

K.M.Salimkumar Meet

 



To join the video meeting, click this link: 
 
To join by phone instead, dial (US) +1 856-347-7474 and enter this PIN: 354 685 992#


കെ.എം. സലീംകുമാർ അനുസ്മരണ സമ്മേളനം 

തിയ്യതി : 5 ജൂലൈ 2025  
സമയം: വൈകുന്നേരം 7:30  ഓൺലൈൻ സംഘാടകർ:  പ്രബോധ ട്രസ്റ്റ്, കൊച്ചി. 

രാഷ്ട്രീയ പോരാട്ടം, സാമൂഹ്യദർശനം , സാംസ്കാരിക പ്രസ്ഥാനങ്ങൾ എന്നിവയിൽ സലീംകുമാർ നൽകിയ  നേതൃത്വപരമായ സംഭാവനകൾ ഓർമ്മിക്കുകയും അദ്ദേഹത്തിന്റെ ജീവിതദർശനം വ്യക്തമാക്കുകയും  ചെയ്യുക എന്നതാണ് ഈ സമ്മേളനത്തിന്റെ ലക്ഷ്യം. കെ. എം. സലീംകുമാറിനോടുള്ള ആദരവും സ്നേഹവും സൂചിപ്പിക്കുന്നതിനായി ഏവരും ഈ അനുസ്മരണ സമ്മേളനത്തിൽ ഓൺലൈനായി പങ്കെടുക്കണമെന്ന്  അഭ്യർത്ഥിക്കുന്നു

കെ.എം. സലിംകുമാറിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ  കേരളത്തിൻ്റെ സാമൂഹിക ചരിത്രത്തിൽ അർഹിക്കുന്ന പ്രാധാന്യത്തോടെ രേഖപ്പെടുത്തേണ്ടതുണ്ട്. അദ്ദേഹത്തിന്റെ ചിന്താഗതി സൈദ്ധാന്തികമായ തലച്ചോറിനപ്പുറം പ്രായോഗിക മാനവികതയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ദലിത് സാഹിത്യം, രാഷ്ട്രീയ സമരങ്ങൾ, സാമൂഹ്യ പ്രസ്ഥാനങ്ങൾ എന്നിവയിൽ അദ്ദേഹം  നയപരമായി ഇടപെട്ടു. ദലിത് പ്രശ്നങ്ങളെ അദ്ദേഹം ഒരു മാനവിക പ്രശ്നമായി കണ്ടു. ഇടുങ്ങിയ സൈദ്ധാന്തിക നേരമ്പോക്കുകൾക്കപ്പുറത്ത് വിശാല ബഹുസ്വര കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു. ചെറുതും വലുതുമായ പൊതുവേദികളിലും,   തന്റെ രചനങ്ങളിലും തന്റെ കാഴ്ചപ്പാടുകളും നിലപാടുകളും ആർജ്ജവത്തോടെ അവതരിപ്പിച്ചു. ജാതി, വർഗ്ഗം, മതം തുടങ്ങിയ ഇടുങ്ങിയ വിഭാഗീയതകളെ അതിജീവിച്ച് മനുഷ്യസ്നേഹത്തെ അടിസ്ഥാനമാക്കിയ ഒരു സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. ദലിത് സമൂഹത്തിനുള്ളിലെ വിഭാഗീയതയെയും അതിരുകളെയും അദ്ദേഹം വിമർശിച്ചു.

ദലിത് ചിന്തകരിൽ  ഒരു വിഭാഗം ഗാന്ധിയെ ദലിത് വിമോചനത്തിന്റെ പ്രതിനിധിയായി കാണുന്നതിനെതിരെ നിലപാട് സ്വീകരിച്ചപ്പോൾ സലിംകുമാർ അതിനെ സൗമ്യമായി എതിർത്തു. ഇതു സംബന്ധിച്ച തന്റെ നിലപാടുകൾ എറണാകുളത്തെ ഗാന്ധി പീസ് ഫൗണ്ടേഷനിലും പ്രബോധക ട്രസ്റ്റിലും,  മഹാരാജാസ് കോളേജ് ആലുവ യു സി കോളേജ് തുടങ്ങിയ വിദ്യാലയങ്ങളിലും സമീപകാലത്ത് അവതരിപ്പിച്ചിട്ടുണ്ട്. ചലനമാണ് ചരിത്രം എന്നും ഭൂതകാലത്തെ റദ്ദാക്കുന്നതാണ്  ചരിത്രം എന്നും മഹാരാജാസ് കോളേജിൽ പ്രഖ്യാപിച്ചത് കേരളത്തിലെ ചരിത്ര ഗവേഷണ രംഗത്ത് ശ്രദ്ധേയമാകേണ്ട നിലപാടാണ്. ഗാന്ധിയുടെ രാഷ്ട്രീയ സമീപനങ്ങളിൽ  പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും ഗാന്ധിയുടെ വാദങ്ങളുമായി ചേർന്നുനിൽക്കാത്ത ദലിത് ചിന്തകരുടെ വിഭാഗീയതയെയും അദ്ദേഹം വിമർശിച്ചു. ഗാന്ധിയും അംബേദ്കറും  തമ്മിലുള്ള ചർച്ചകളെ ഒറ്റപ്പെട്ട രാഷ്ട്രീയ വാദങ്ങളായി കാണാതെ, ഒരു സമഗ്രമായ സാമൂഹ്യ നീതിയുടെ ഭാഗമായി കാണണമെന്ന് സലിംകുമാർ ആവശ്യപ്പെട്ടു.

ദലിത് പ്രസ്ഥാനത്തിനുള്ളിലെ ചില രാഷ്ട്രീയ-സാമൂഹ്യ നിലപാടുകൾ അതിന്റെ ലക്ഷ്യങ്ങളെ തന്നെ ദുർബലപ്പെടുത്തുമെന്ന് സലിംകുമാർ വിശദീകരിച്ചു. ദലിത് വിമോചനം എന്നത് ജാതി-ആധിപത്യത്തിനെതിരെയുള്ള പൊതുവായ സമരമായിരിക്കണം, ഒരു വിഭാഗത്തിന്റെ മാത്രം പ്രത്യേക ആവശ്യമല്ല പരിഗണിക്കേണ്ടത്  എന്നും അദ്ദേഹം വാദിച്ചു.
എഴുത്തിലൂടെയും സാമൂഹ്യ പ്രവർത്തനത്തിലൂടെയും സലിംകുമാർ ദലിത് സമൂഹത്തിനുള്ളിലെ ആന്തരിക വിഭാഗീയതയെ ചോദ്യം ചെയ്തു. അത് തുടർന്നു. മനുഷ്യാവകാശങ്ങൾ, സാമൂഹ്യ നീതി, ജനാധിപത്യം എന്നിവയെല്ലാം ദലിത് വിമോചനത്തിന്റെ അവിഭാജ്യ ഘടകങ്ങളാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സൈദ്ധാന്തികമായ തലച്ചോറിനപ്പുറം, മാനവികതയെ അടിസ്ഥാനമാക്കിയ ഒരു സമീപനം നാം നിരന്തരം ഓർക്കേണ്ടതുണ്ട്. ദലിത് ചിന്തയിലെ വിഭാഗീയതയെ അദ്ദേഹം വിമർശിച്ചത് ഒരു വിശാലമായ സാമൂഹ്യ നീതിയുടെ ദൃഷ്ടിയിലാണ്. അദ്ദേഹത്തിന്റെ ഈ ധീരമായ നിലപാടുകൾ  കേരളത്തിൻ്റെ  ഭാവി രൂപീകരണത്തിൽ പ്രസക്തമാണ്. സലിംകുമാറിനോടുള്ള ആദരസൂചകമായി മുഴുവൻ സ്നേഹിതരും അനുസ്മരണ പരിപാടിയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അനുസ്മരണ സമ്മേളനത്തിൽ എം ഗീതാനന്ദൻ, എൻ. മാധവൻകുട്ടി,  നവീൻകുമാർ  ഡി ഡി  തുടങ്ങിയവർ സംസാരിക്കും.


No comments:

Post a Comment

A presentation on Hiroshima Nagasaki

Remembering 80 years of Hiroshima and Nagasaki 06 August 2025 Secretary-General's message to the Hiroshima Peace Memorial on the 80th An...