പ്രൊഫസർ പി.എസ്. വേലായുധന്റെ ആത്മകഥയായ "എന്റെ ജീവിതപഥങ്ങൾ" പ്രകാശനം ചെയ്തു. പ്രൊഫ. എം.കെ. സാനു ആമുഖമെഴുതിയ ഈ പുസ്തകം പുറത്തിറക്കിയത് പ്രബോധ ട്രസ്റ്റാണ്.
2025 ജൂലൈ 31-ന് എസ്.എൻ.വി. സദനത്തിൽ നടന്ന ചടങ്ങിൽ, പ്രൊഫ. വേലായുധന്റെ മകൻ ടി.വി. സന്തോഷ് കുമാർ പുസ്തകത്തിന്റെ ആദ്യ പ്രതി സഹോദരൻ മാസികയുടെ എക്സിക്യൂട്ടീവ് എഡിറ്റർ പി.പി. രാജനിൽ നിന്ന് ഏറ്റുവാങ്ങി.
എസ്.എൻ.വി. സദനം സെക്രട്ടറി എം.ആർ. ഗീത, ഡോ. എൽസമ്മ ജോർജ് അറക്കൽ, ദീപു പി.കെ., ഡോ. ഉഷാ കിരൺ, ഡോ. ശാന്താ ദേവി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കോപ്പികൾക്ക് പ്രബോധ ട്രസ്റ്റുമായി 9895616049 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
No comments:
Post a Comment