Last Respects Paid to Literary Icon MK Sanu
On August 3, 2025, representatives from various organizations, including Probhodha Trust, Anandateertham Cultural Centre, and Kumaran Asan Cultural Centre, paid their last respects to renowned Malayalam writer and scholar MK Sanu. Wreaths were laid at his mortal remains kept at Ernakulam North Town Hall, as individuals gathered to pay tribute to the literary icon.
"എവിടെ ദുഃഖമുണ്ടോ അവിടെ എൻ്റെ മനസ്സ് എത്തിച്ചേരുന്നു. അതിനാൽ ഒട്ടുമിക്കപ്പോഴും ഞാൻ ശോകാധീനനാകുന്നു.സന്തോഷത്തിന്റെ സാഹചര്യങ്ങളിൽ പോലും ഞാൻ ശോക ഹേതുക്കൾ കണ്ടു പോകുന്നു...
"മരണഗോപുരദ്വാരമെത്തുംവരെ -
പ്പിരിയുകയില്ല നിന്നെ ഞാൻ ശോകമേ!"
എന്ന പ്രതിജ്ഞക്ക് കാവ്യലോകത്തിലേ സ്ഥാനമുള്ളൂ. നിത്യജീവിതത്തിൽ നാമെല്ലാവരും സന്തോഷം തേടുന്നു. എങ്കിലും സന്തോഷത്തിൽ പങ്കെടുക്കുന്നതിലല്ല, സന്താപത്തിൽ പങ്കെടുക്കുന്നതിലാണ് എന്നിലെ മനുഷ്യത്വം തൃപ്തമാകുന്നത്.
ശുഭപ്രതീക്ഷയോടെയാണ് ഞാൻ ജീവിതമാരംഭിച്ചത്. സാഹചര്യങ്ങൾ അതിനനുകൂലമായിരുന്നില്ല. കൊടിയ ദാരിദ്ര്യം സമൂഹത്തിൽ നടമാടിയിരുന്നു. ഉച്ചനീചത്വത്തിൻ്റെ കാര്യം പറയുകയേ വേണ്ട....
ഈ സാഹചര്യത്തിലും ശുഭപ്രതീക്ഷയവലംബിക്കാൻ ഞങ്ങൾക്ക് - എൻ്റെ തലമുറക്ക് -ബലം നൽകിയത് നവീന വിജ്ഞാനത്തിന്റെ ആവിർഭാവവും അതിനാൽ പ്രചോദിതമായ പലതരം പ്രവർത്തനങ്ങളുമാണ്.
നവീന വിജ്ഞാനമെന്നതിൽ ശാസ്ത്ര വിജ്ഞാനത്തിനാണ് പ്രധാന സ്ഥാനം. ശാസ്ത്രീയ വീക്ഷണം, യുക്ത്യധിഷ്ഠിതമായ സമീപനം തുടങ്ങിയ പലതും വിജ്ഞാനത്തിന്റെ പിൻബലത്താൽ മനുഷ്യമനസ്സുകളിൽ വളർന്നുവന്നു. ചില മനസ്സുകളിൽ ആധിപത്യം നേടുകയും ചെയ്തു. നവീന വിജ്ഞാനമെന്നതിൽ മാർക്സിസത്തിന് പ്രധാന സ്ഥാനമുണ്ട്.
നീതിയുക്തമായ മാനവലോകം സ്വപ്നം കാണാനും സ്വപ്നസാക്ഷാത്കാരത്തിന് വേണ്ടി ആദർശ ബോധത്തോടെ പ്രയത്നിക്കാനും സന്നദ്ധരായി ലോകരംഗം പിടിച്ചടക്കാൻ ഒരുങ്ങുന്ന യുവതലമുറയുടെ ചോര തുടിക്കും കൈകളിൽ ഇപ്പോഴും എനിക്ക് വിശ്വാസമുണ്ട്. എൻ്റെ
ജീവിതകാലത്ത് ആ തലമുറയുടെ ആവിർഭാവം ഉണ്ടാവുകയില്ലെന്ന് എനിക്കറിയാം. ആ അറിവ് എന്നെ ശോകാധീനനാക്കുന്നില്ല.കാരണം എൻറെ കാലശേഷമെങ്കിലും അവർ ഉയർന്നു വരുമെന്ന് എനിക്കുറപ്പുണ്ട്. ഇല്ലെങ്കിൽ ലോകം നിലനിൽക്കുകയില്ലല്ലോ.
ഭൂമിയിൽ സ്വർഗം സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധരായി നീങ്ങുന്ന ആ തലമുറക്കാർക്ക് ഇടത്താവളമാകാൻ എൻ്റെ അന്ത്യവിശ്രമസ്ഥാനം ഉപകരിക്കുമാറാകട്ടെ എന്നാണ് എൻ്റെ പ്രാർത്ഥന."
കർമ്മഗതി
എം.കെ.സാനു
ആത്മകഥ
No comments:
Post a Comment